ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ടെക്നോ camon 20 പ്രീമിയർ 5ജി സ്മാർട്ട്ഫോണുകൾ ജൂലൈ 7ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ടെക്നോ camon 20, ടെക്നോ camon 20 പ്രോ 5ജി ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ടെക്നോ camon 20 പ്രീമിയർ 5ജിയും എത്തുന്നത്. മെയ് മാസത്തിലാണ് ഈ സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.67 ഇഞ്ച് അമോലെഡ് സ്ക്രീനാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1080×2400 പിക്സൽ റെസല്യൂഷനും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8050 എസ്ഒസി പ്രോസസറിലാണ് ഇവയുടെ പ്രവർത്തനം. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം 256 ജിബി സ്റ്റോറേജിലാണ് ഇവ പുറത്തിറക്കുക. ടെക്നോ camon 20 പ്രീമിയർ 5ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് അറിയില്ല : വി. മുരളീധരന്‍
Post Your Comments