കേരളത്തിന് പ്രതീക്ഷ പകർന്ന് വന്ദേ സാധാരൺ ട്രെയിനുകൾ. ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പ്രഖ്യാപിച്ച വന്ദേ സാധാരൺ ട്രെയിനുകൾ കേരളത്തിലും ഓടിത്തുടങ്ങാൻ സാധ്യത. നിലവിൽ, 9 റൂട്ടുകളാണ് വന്ദേ സാധാരൺ ട്രെയിനുകളുടെ സർവീസിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ 9 റൂട്ടുകളിൽ എറണാകുളം- ഗുവാഹത്തി റൂട്ടും ഇടം നേടിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാമെന്നതാണ് വന്ദേ സാധാരൺ ട്രെയിനുകളുടെ പ്രധാന പ്രത്യേകത.
24 നോൺ എസി കോച്ചുകളാണ് വന്ദേ സാധാരൺ ട്രെയിനിൽ ഉണ്ടാവുക. ഇവയിൽ സ്ലീപ്പർ കോച്ചും, ജനറൽ കോച്ചും ഉണ്ടായിരിക്കുന്നതാണ്. 24 കോച്ചുകളിൽ ചിലതിൽ റിസർവേഷൻ ഏർപ്പെടുത്താനും സാധ്യതയുണ്ട്. സാധാരണ ട്രെയിനുകളിലെ തിരക്കുകൾ പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വന്ദേ സാധാരൺ ട്രെയിനുകൾക്ക് രൂപം നൽകിയിരിക്കുന്നത്.
Also Read: മഴ ശക്തം: മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, രണ്ട് പേരെ കാണാതായി
കൂടുതൽ വേഗം കൈവരിക്കുന്നതിനായി പുഷ്-പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിക്കുന്നതാണ്. ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും വന്ദേ സാധാരൺ ട്രെയിനുകളിൽ ഒരുക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 65 കോടി രൂപ ചെലവിലാണ് വന്ദേ സാധാരൺ ട്രെയിനുകൾ നിർമ്മിക്കുക.
Post Your Comments