കൊച്ചി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അക്കാര്യങ്ങള്‍ പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനുമാണ് തീരുമാനിക്കേണ്ടത്. സംസ്ഥാനത്ത് ബി.ജെ.പിയിലെ പുനഃസംഘടനയെക്കുറിച്ചും അറിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Also: പ്രതീക്ഷകള്‍ അവസാനിച്ചു, ആമസോണ്‍ കാടുകളില്‍ വില്‍സന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ച് സൈന്യം
ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ല. മണിപ്പൂരില്‍ ക്രൈസ്തവരെ വേട്ടയാടുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനമാണ് അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മാധ്യമ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയ നടപടി മാധ്യമപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ പ്രതികാര സമീപനമാണ് കാണിക്കുന്നത്. ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments