ലക്‌നൗ: രണ്ട് സ്ത്രീകളുടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. റോഡരികില്‍ പ്ലാസ്റ്റിക് കവറുകളിലായിരുന്നു മൃതദേഹം. ഉത്തര്‍പ്രദേശിലെ കക്രല നൗലി റോഡിന് സമീപത്തായിരുന്നു സംഭവം.
തിരിച്ചറിയാൻ കഴിയാത്ത വിധം ഇവരുടെ മുഖം കത്തിക്കരിഞ്ഞിരിക്കുകയാണ്. ബാചി ജാജ്റു ഗ്രാമത്തിലെ ജനങ്ങളാണ് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
read also: മൂന്നാം വിവാഹവും പരാജയം: തെന്നിന്ത്യൻ സൂപ്പർതാരം വിവാഹമോചിതനാകുന്നു
ഇരുവര്‍ക്കും ഏകദേശം 35 വയസ് ഉണ്ടെന്നും രണ്ടുപേരുടേതും കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകളെ തിരിച്ചറിയാതിരിക്കാനാണ് മുഖം പൊള്ളിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Leave a Comment