ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തിനെയാണ് (29) ആറു മാസത്തേക്ക് നാട് കടത്തിയത്.
Read Also : സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന്റെ കാരണമറിയാമോ?
കഴിഞ്ഞ ഏപ്രിലിൽ കോടനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപറേഷൻ ഡാർക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also : കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികള്‍ പിടിയില്‍
കുറുപ്പംപടി, പെരുമ്പാവൂർ കോതമംഗലം, കോടനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, ആയുധ നിയമം, ദേഹോപദ്രവം, തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
Post Your Comments