സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന്റെ കാരണമറിയാമോ?

വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക വിധിപ്രകാരം സീമന്തരേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ സാങ്കല്‍പ്പിക രേഖയാണ്.

രണ്ടു പുരികങ്ങളുടെയും ഇടയിലായി മൂക്കിനു മുകളിലായി ഉള്ളത് ആജ്ഞാചക്രം. ഇവിടെ നിന്ന് മുകളിലേക്ക് പന്ത്രണ്ട് സ്ഥാനങ്ങള്‍. അവസാന സ്ഥാനം (സീമന്തം) ശിരോമധ്യം എന്ന് പേരില്‍ അറിയപ്പെടുന്നു.

Read Also : കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികള്‍ പിടിയില്‍

ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭര്‍തൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായാണ് തന്ത്രശാസ്ത്ര വിധി വിശദീകരിക്കുന്നത്. സീമന്തരേഖയെന്നാല്‍ പരിധി അവസാനിക്കുന്നിടം. അതായത്, ജീവാത്മാവിന്‍റെ പരിധി വിട്ട് പരമാത്മാവിലെത്തുന്നിടം.

പത്‌നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്, പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നു. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ് ചുവപ്പ് നിറം സൂചിപ്പിക്കുന്നത്.

Share
Leave a Comment