MalappuramLatest NewsKeralaNattuvarthaNews

മഴ ശക്തം: മലപ്പുറത്ത് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്

മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്

തിരൂർ: മലപ്പുറത്ത് എല്ലാ ഖനനവും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടത്.

അതേസമയം, ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മു​ക​ള്‍ ഇ​നി​യും തു​റ​ന്നേ​ക്കാ​ന്‍ സാ​ധ്യ​ത. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ

പല ജില്ലകളിലും മ​ഴ​ക്കെ​ടു​തി തു​ട​രു​ക​യാ​ണ്. തൃ​ശൂ​രി​ൽ റോ​ഡു​ക​ളി​ലേ​ക്ക് മ​രങ്ങൾ ക​ട​പു​ഴ​കി വീ​ണി​ട്ടു​ണ്ട്. പ​റ​പ്പൂ​ർ -ചാ​ല​ക്ക​ൽ റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തേ​ക്ക് മ​റി​ഞ്ഞു​വീ​ണാ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

പാലക്കാട് കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button