കൊല്ലം: കാപ്പ നിയമപ്രകാരം രണ്ടുപേർ അറസ്റ്റിൽ. കയ്യാലയ്ക്കൽ തേജസ് നഗർ -76 ഫാത്തിമ മൻസിലിൽ മാഹീൻ (22), കരുനാഗപ്പള്ളി വലിയകുളങ്ങര മീനാക്ഷി ഭവനിൽ അജയ് (21) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
മാഹീൻ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെിരെ സിറ്റി പൊലീസ് പരിധിയിൽ മാത്രം ആറ് കേസുകളുണ്ട്. ഇതിൽ അഞ്ച് കേസുകൾ വിചാരണയിലാണ്. കാപ്പാ നിയമപ്രകാരം ഏപ്രിൽ മാസം 20-ന് കരുതൽ തടങ്കലിന് ഉത്തരവായിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
Read Also : റേഷൻ കടകളിലൂടെ 60 രൂപക്ക് തക്കാളി !! പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്തയുമായി സർക്കാർ
ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. അജയ്ക്കെതിരെ കൊല്ലം സിറ്റി പരിധിയിൽ നാല് കേസുകളും കായംകുളം സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments