തിരുവനന്തപുരം: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്ത് ബിജെപിയില്‍ അഴിച്ചുപണി. ഇതിന്റെ ഭാഗമായി കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കെ.സുരേന്ദ്രന് പകരം കേന്ദ്ര സഹമന്ത്രി വി മുരളീധരന് ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും. എന്നാല്‍, കെ സുരേന്ദ്രന് പകരം എന്ത് ചുമതല നല്‍കുമെന്ന് വ്യക്തമായിട്ടില്ല. കര്‍ണാടകത്തില്‍ നളിന്‍ കുമാര്‍ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
Read Also: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി : വാറന്റ് പ്രതി അറസ്റ്റിൽ
നാല് സംസ്ഥാനങ്ങളില്‍ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കുകയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം.
അതേസമയം,വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് താരത്തിന്റെ കേന്ദ്രമന്ത്രി പദവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുന്നത്.
Post Your Comments