Latest NewsNewsIndia

ഹണിമൂണിനിടെ നവവധു ഒളിച്ചോടിയതിന്റെ ഷോക്കില്‍ യുവാവ്

ഈ വിവാഹത്തില്‍ തനിക്ക് സന്തോഷമില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

ജയ്പൂര്‍: മധുവിധു ആഘോഷത്തിനിടെ നവവധു ഒളിച്ചോടി. ഒരു സിനിമ തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമയുടെ ഇടവേളയ്ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാതാവുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. യുവതിയെ കാണാതായതിന് പിന്നാലെ പരിഭ്രാന്തിയിലായ ഇയാള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കി. ഇതിനിടെ യുവതി സ്വയം പൊലീസിന് മുമ്പാകെ ഹാജരായി. താന്‍ ഈ വിവാഹത്തില്‍ സന്തുഷ്ടയല്ലെന്നും അതിനാലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിയേറ്ററില്‍ നിന്ന് ഒളിച്ചോടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് ഈ വിചിത്ര സംഭവം.

Read Also: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ യു​വ​തി​യെ ആ​ക്ര​മി​ച്ചു: മധ്യവയസ്കൻ പിടിയിൽ

സിക്കര്‍ സ്വദേശിയാണ് 33കാരനായ ഭര്‍ത്താവ്. ജൂണ്‍ 3-ന് ആണ് തന്റെ ഭാര്യയ്ക്കൊപ്പം ഇയാള്‍ മധുവിധുവിനായി ജയ്പൂരിലേക്ക് എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ പിങ്ക് സ്‌ക്വയര്‍ മാളില്‍ പോയി സിനിമ കാണാന്‍ പദ്ധതിയിട്ടു. രാത്രി 12 മണിക്കുള്ള ഷോയുടെ ടിക്കറ്റും ബുക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് തിയേറ്ററിലെത്തി. സിനിമയുടെ മധ്യത്തിലെ ഇടവേളയില്‍ ഭര്‍ത്താവ് ഭാര്യക്ക് ലഘുഭക്ഷണം വാങ്ങാന്‍ പോയി. ഈ സമയം യുവതി സ്ഥലം വിട്ടു. തിരികെ സീറ്റിലെത്തിയ യുവാവ് ഭാര്യയെ കാണാതെ പരിഭ്രാന്തനായി. തുടര്‍ന്ന് തിയേറ്ററിലും മാളിലും ഭാര്യയെ തിരഞ്ഞു.പക്ഷേ എവിടെയും യുവതിയെ കണ്ടില്ല.

ഭാര്യയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്തെങ്കിലും മോശം സംഭവിച്ചെന്ന് ഭയന്ന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി.നടന്ന സംഭവം മുഴുവന്‍ പോലീസിനോട് പറയുകയും ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.

പോലീസിന് മുന്നില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്

സിനിമാ ഹാളില്‍ നിന്ന് ഒളിച്ചോടിയ വധു മണിക്കൂറുകള്‍ക്ക് ശേഷം ജയ്പൂരിലെ ഷാപുര പോലീസ് സ്റ്റേഷനിലെത്തി. ഈ വിവാഹത്തില്‍ തനിക്ക് സന്തോഷമില്ലെന്നും അവസരം ലഭിച്ചപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണെന്നും യുവതി വെളിപ്പെടുത്തി. ബസില്‍ കയറിയാണ് പിഹാര്‍ ഷാപുരയിലെത്തിയതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ ഷാഹ്പുര പോലീസ് ആദര്‍ശ് നഗര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button