തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയില്‍ ജനജീവിതം ദുസ്സഹമായി. ഇന്നലെ രാത്രിയിലും ഇന്നുമായി അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. തിരുവല്ലയില്‍ പള്ളി തകര്‍ന്നുവീണു.
കനത്ത മഴയില്‍ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകര്‍ന്നുവീണു. ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകര്‍ന്ന വീണത്. 33 കെ വി ലൈനിലേക്ക് മരം വീണത്തോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുന: സ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരില്‍ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതില്‍ തകര്‍ന്നു. അലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ തകര്‍ന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പന്റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് 2 കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
Post Your Comments