NattuvarthaLatest NewsNewsIndia

മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ

തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവ് പൊലീസ് പിടിയിൽ. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.

Read Also : ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തി: രണ്ട് വിദ്യാർഥികൾക്കെതിരെ കേസ്

കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ മാലകൾ, സ്വർണ വളകൾ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കള്ളനെ പിടികൂടിയത്. തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button