ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. തുടക്കം മുതൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, ആഭ്യന്തര സൂചികകൾ നേട്ടം നിലനിർത്തുകയായിരുന്നു. തുടർച്ചയായ അഞ്ചാം ദിനമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 274 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,479- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 66 പോയിന്റ് ഉയർന്ന് 19,389-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, പൊതുമേഖല, ബാങ്കിംഗ് ഓഹരികൾ എന്നിവയാണ് നേട്ടം നിലനിർത്താൻ സഹായിച്ചത്. സെൻസെക്സിൽ ഇന്ന് 1,636 കമ്പനികൾ നേട്ടത്തിലും, 1,861 കമ്പനികൾ നഷ്ടത്തിലും, 126 കമ്പനികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഹീറോ മോട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സിപ്ല, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, ഐഷർ മോട്ടേഴ്സ്, ഭാരതി എയർടെൽ, ഗ്രാസിം ഇന്ത്യ, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ നിറം മങ്ങി.
Also Read: ഷൂട്ടിങ്ങിനിടെ ഷാരൂക്ക് ഖാന് അപകടം: ശസ്ത്രക്രിയയ്ക്ക് വിധേയനായി
Post Your Comments