Latest NewsKeralaNews

പശക്കുപ്പികളിൽ എം ആർ പി തട്ടിപ്പ്: 35 ന്റെ കുപ്പികളില്‍ 45 രൂപ സ്റ്റിക്കർ: ഒരു ലക്ഷം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി

മലപ്പുറം: സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എംആർപി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനിക്ക് പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്. ഒരു ലക്ഷം രൂപയാണ് കമ്പനിക്ക് പിഴയിട്ടത്.

സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം ചെയ്ത 35 രൂപ രേഖപ്പെടുത്തിയ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്.

മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്പെക്ടിങ് അസിസ്റ്റന്റ് കെ മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എംആർപി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

shortlink

Post Your Comments


Back to top button