കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവാണ് കൈമാറിയത്. പതിനഞ്ച് ദിവസത്തിനുള്ളിൽ നീലേശ്വരം ക്യാമ്പസിൽ ജോയിൻ ചെയ്യണമെന്നും നിയമന ഉത്തരവിൽ പറയുന്നു.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തിരുന്നു. എട്ട് വർഷത്തെ അധ്യാപന പരിചയം സംബന്ധിച്ച് പ്രിയ വർഗീസ് ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പൂർണമായും അംഗീകരിക്കുകയും ചെയ്തു.
Post Your Comments