KeralaLatest NewsNews

ജൂലൈ മാസത്തെ റേഷൻ വിതരണത്തിന് തുടക്കമായി, വെള്ള കാർഡിന് ലഭിക്കുന്ന അരി വിഹിതത്തിൽ കുറവ്

കഴിഞ്ഞ രണ്ട് മാസങ്ങളായി 10 കിലോ അരിയാണ് വെള്ള കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്നത്

സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. ജൂൺ മാസത്തിലെ റേഷൻ വിതരണം ജൂലൈ ഒന്ന് വരെ നടന്നിരുന്നു. ഇത് പൂർത്തിയായതോടെയാണ് ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചത്. ഇത്തവണ വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അരി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. വെള്ള കാർഡിന് ഈ മാസം 10.90 രൂപ നിരക്കിൽ 7 കിലോ അരിയാണ് ലഭിക്കുക. മട്ട അരി, പച്ചരി, പുഴുക്കലരി എന്നിവ ഉൾപ്പെടെയാണ് ഈ അളവ്.

അരി വിഹിതത്തിൽ താലൂക്കടിസ്ഥാനത്തിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി 10 കിലോ അരിയാണ് വെള്ള കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്നത്. ഈ അളവാണ് ഇത്തവണ 7 കിലോയായി വെട്ടിക്കുറച്ചത്. മറ്റ് കാർഡ് ഉടമകൾക്കുള്ള അരി വിഹിതത്തിൽ വ്യത്യാസമില്ല. അതേസമയം, വെള്ള, നീല കാർഡ് ഉടമകൾക്ക് സ്റ്റോക്ക് അനുസരിച്ച് മാത്രമാണ് ആട്ട ലഭിക്കുകയുള്ളൂ. ഇ-പോസ് മെഷീനുകൾ തകരാറിലാകുന്ന സാഹചര്യം കണക്കിലെടുത്ത് റേഷൻ കാർഡ് ഉടമകൾ വേഗം തന്നെ ജൂലൈ മാസത്തെ റേഷൻ വിഹിതം വാങ്ങേണ്ടതാണ്.

Also Read: പശക്കുപ്പികളിൽ എം ആർ പി തട്ടിപ്പ്: 35 ന്റെ കുപ്പികളില്‍ 45 രൂപ സ്റ്റിക്കർ: ഒരു ലക്ഷം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി

shortlink

Related Articles

Post Your Comments

Related Articles


Back to top button