PathanamthittaKeralaLatest NewsNews

മഴ കനക്കുന്നു! മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഈ നദികളിൽ ജലനിരപ്പ് ഉയർന്നേക്കും

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ഇതിനോടകം ഒട്ടനവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

സംസ്ഥാനത്ത് കാലവർഷം അതിശക്തമായതോടെ പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തുടർച്ചയായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ 220 സെന്റീമീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കിവിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഷട്ടറുകൾ തുറന്നുവിടുന്നതിനാൽ, പമ്പയാർ, കക്കാട്ടാർ എന്നീ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, ഇരുനദിയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ഇതിനോടകം ഒട്ടനവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നു. അതേസമയം, മലയോര മേഖലയിലെ അപകടസാധ്യത കണക്കിലെടുത്ത് ഗവി യാത്രയ്ക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടാണ്.

Also Read: മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണു; തൃശൂരില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button