ErnakulamNattuvarthaLatest NewsKeralaNews

സ്‌കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണു: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകൻ അലനാ(10)ണ് പരിക്കേറ്റത്

കൊച്ചി: സ്‌കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകൻ അലനാ(10)ണ് പരിക്കേറ്റത്. തലയോട്ടിക്ക് ​പൊട്ടലേ റ്റ കുട്ടി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read Also : പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല: 15 ദിവസത്തിനകം ചുമതലയേൽക്കണം

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ എറണാകുളം ജില്ലയിലെ കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്കൂളിലാണ് സംഭവം. ക്ലാസ് വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്താണ് ശക്തമായ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്. ഇതിനടിയില്‍ പെട്ട് തലക്ക് ആഴത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ സ്‌കൂള്‍ അധികൃതർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

തലയോട്ടിക്ക് പൊട്ടലുണ്ടെന്നും കൂടുതല്‍ വിശദമായ പരിശോധനക്ക് ശേഷമേ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന് വ്യക്തമാക്കാൻ കഴിയൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button