കണ്ണൂർ: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്നു സതീശൻ ആരോപിച്ചു. എസ്എൻസി ലാവ്‌ലിൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ ഉള്ളതുകൊണ്ട് ബിജെപിയുമായി ധാരണയോടെയാണ് സിപിഎം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്ത പിണറായി വിജയൻ, കുഴൽപ്പണ കേസിൽ പ്രതിയാകേണ്ടിയിരുന്ന കെ സുരേന്ദ്രനെ ഒഴിവാക്കി. സുരേന്ദ്രനെ കാസർഗോഡ് തിരഞ്ഞെടുപ്പ് കേസിലും അറസ്റ്റ് ചെയ്തില്ല. സുധാകരനെ അറസ്റ്റ് ചെയ്യാൻ നോക്കി, സുരേന്ദ്രനെ രക്ഷപ്പെടുത്താനും നോക്കി. സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക. അതാണ് കേരളത്തിലെ സിപിഎം,’ വിഡി സതീശൻ വ്യക്തമാക്കി.
സബ്‌സിഡി പദ്ധതികളിൽ നിന്നും കേരളത്തിലെ കർഷകരെ പുറത്താക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം പ്രതിഷേധാർഹം: കെ സുരേന്ദ്രൻ
ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ വർഗീയത ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ അതേ പാതയാണ് കേരളത്തിൽ സിപിഎം പിന്തുടരുന്നതെന്ന് സതീശൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതില്ലെന്നു 2018ൽ നരേന്ദ്ര മോദി സർക്കാർ നിയോഗിച്ച ലോ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അതേ നിലപാട് തന്നെയാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments