Latest NewsKeralaNews

സബ്‌സിഡി പദ്ധതികളിൽ നിന്നും കേരളത്തിലെ കർഷകരെ പുറത്താക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം പ്രതിഷേധാർഹം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുള്ള പൊതുപ്രവർത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സംഘങ്ങളെ പൊതു സോഫ്റ്റ് വെയറിൽ കൊണ്ടുവന്ന് നബാർഡിന്റെ കീഴിൽ ഓൺലൈൻ ശൃംഖലയുടെ ഭാഗമാക്കിയാൽ എല്ലാം സുതാര്യമാവുമെന്നതിനാലാണ് ഇടതുസർക്കാർ ഇതിനെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു: രണ്ടുപേർക്ക് പരിക്ക്

സംസ്ഥാന സർക്കാരിന്റെ ബാലിശമായ ഈ നടപടി കാരണം ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിക്കുകയില്ല. ഒരു ശതമാനം പലിശ നിരക്കിൽ വായ്പയും സബ്‌സിഡിയും കിട്ടുന്ന പദ്ധതികളിൽ നിന്നും കേരളത്തിലെ കർഷകരെ പുറത്താക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം പ്രതിഷേധാർഹമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും ബൈലോ അംഗീകരിച്ചതിനാൽ ഈ പദ്ധതിയുടെ ഭാഗമാവും. എന്നാൽ ഇതിനോട് മുഖംതിരിച്ച് നിൽക്കുന്ന കേരളത്തിന് കനത്ത നഷ്ടമാണുണ്ടാവുകയെന്ന് വ്യക്തമാണ്. നബാർഡിന്റെ സാമ്പത്തിക സഹായം തങ്ങൾക്ക് വേണ്ട, കള്ളപ്പണ ഇടപാടിലൂടെ അഴിമതി നടത്തിയാൽ മതിയെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ജനങ്ങളെ ഭീതിയിലാഴ്ത്തി ജോഷിമഠില്‍ വീണ്ടും മണ്ണിടിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button