Latest NewsNewsIndia

പൊന്നും വിലയുള്ള തക്കാളി നാളെ മുതൽ റേഷൻ കടയിൽ നിന്നും വാങ്ങാം! പുതിയ നടപടിയുമായി ഈ സംസ്ഥാനം

കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാണ് റേഷൻ കടകൾ മുഖാന്തരം വിതരണം ചെയ്യുക

പൊതുജനങ്ങൾക്ക് ആശ്വാസ വാർത്തയുമായി തമിഴ്നാട് സർക്കാർ. ഇത്തവണ റേഷൻ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് തക്കാളി എത്തിക്കാനാണ് സർക്കാറിന്റെ നീക്കം. ദിനംപ്രതി തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ പുതിയ നടപടി. നാളെ മുതൽ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി വാങ്ങാൻ സാധിക്കും. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലെ റേഷൻ കടകളിലും ഈ സംവിധാനം ഒരുക്കുന്നതാണ്.

കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാണ് റേഷൻ കടകൾ മുഖാന്തരം വിതരണം ചെയ്യുക. ഇതിലൂടെ എല്ലാവർഷവും ഒരു പ്രത്യേക സീസണിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തുന്നത് തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. സഹകരണ മന്ത്രി കെ.ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകനയോഗത്തിനു ശേഷമാണ് തമിഴ്നാട് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. തക്കാളിക്ക് പുറമേ, മറ്റു പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Also Read: ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button