
ആലുവ: ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ എത്തിയാൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇവർ ട്രെയിൻ മാറി കയറിയതാണെന്നാണ് വിവരം. എല്ലാവരുടെയും ബാഗുകളിൽ ചെറിയ പൊതികളിലായാണ് കഞ്ചാവ് കണ്ടെത്തിയത്.
Post Your Comments