സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ ആപ്പ് ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. യോനോയുടെ ഏറ്റവും പുതിയ പതിപ്പായ ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്ന ആപ്ലിക്കേഷനാണ് എസ്ബിഐ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതുക്കിയ പതിപ്പിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, മറ്റു ബാങ്കുകളുടെ ഉപഭോക്താക്കളെയും യോനോയിലേക്ക് ആകർഷിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ പതിപ്പിലൂടെ ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് പണം അടയ്ക്കുക, കോൺട്രാക്ടുകൾ വഴി പണം നൽകുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഫീച്ചറുകളും ലഭിക്കുന്നതാണ്. നിലവിൽ, യോനോ ആപ്പിന് കീഴിൽ 6 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളാണ് ഉള്ളത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം എസ്ബിഐയിൽ 78.60 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ യോനോ വഴി ഡിജിറ്റലായി തുറന്നിട്ടുണ്ട്. പുതിയ പതിപ്പ് പുറത്തിറക്കിയതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ.
Post Your Comments