Latest NewsKeralaNews

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടം: മുന്നറിയിപ്പുമായി ഡിഎംഒ

തിരുവനന്തപുരം: ഏലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലർത്തണമെന്നും പത്തംനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എൽ അനിതകുമാരി. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണമാവുന്നതിനും മരണത്തിനും കാരണമാകും. എലി, നായ, കന്നുകാലികൾ തുടങ്ങിയ ജീവികളുടെ മൂത്രം, ജലമോ, മണ്ണോ, മറ്റ് വസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കന്നുകാലി പരിചരണത്തിൽ ഏർപ്പെടുന്നവർ, കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, ശുചീകരണത്തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ, മലിനമായ ജലാശയങ്ങളിലോ മീൻപിടിക്കാൻ ഇറങ്ങുന്നവർ, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർക്കെല്ലാം എലിപ്പനി ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡിഎംഒ അറിയിച്ചു.

Read Also: വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ കഴിഞ്ഞു: ഭക്ഷ്യമന്ത്രി

കൈകാലുകളിലുണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. കണ്ണിലുള്ള പോറലുകളിൽ കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. പനി, പേശിവേദന (കാൽ വണ്ണയിലെപേശികൾ), തലവേദന, ഛർദ്ദി, കണ്ണ്ചുവപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ശരിയായ ചികിത്സ നൽകിയാൽ രോഗം പൂർണമായും ഭേദമാക്കാവുന്നതാണെന്ന് ഡിഎംഒ വ്യക്തമാക്കി.

പ്രതിരോധ മാർഗങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക. കാലിലോ, ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. ഒഴിവാക്കാൻ പറ്റാത്തസാഹചര്യങ്ങളിൽ ഗം ബൂട്ടുകൾ, കൈയുറകൾ എന്നിവ ഉപയോഗിക്കുക.

ഭക്ഷണ സാധനങ്ങളും വെള്ളവും എലി മൂത്രവും വിസർജ്യവും കലരാത്ത രീതിയിൽ മൂടിവയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ, വിനോദത്തിനായി മീൻ പിടിക്കാൻ ഇറങ്ങുന്നവർ, ക്ഷീര കർഷകർ തുടങ്ങിയവർ എലിപ്പനി മുൻകരുതൽ മരുന്നായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.

പനിയോ മറ്റു രോഗ ലക്ഷണങ്ങളോ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തി ചികിത്സതേടണമെന്നും ഡോക്ടറോട് തൊഴിൽ പശ്ചാത്തലം പറയുന്നത് പെട്ടെന്നുള്ള രോഗനിർണയത്തിന് കൂടുതൽ സഹായകരമാവുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read Also: മദ്യലഹരിയിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു: പിതാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button