KeralaLatest NewsNews

ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും. ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്. ആർഎസ്‌എസും സംഘപരിവാറുമാണ്‌ പ്രധാമന്ത്രിയെ അണിയിച്ചൊരുക്കി ഏകീകൃത സിവിൽ കോഡിന്‌ വേണ്ടി പ്രചാരണം നടത്തുന്നതെന്നും ഇക്കാര്യത്തിൽ യോജിച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാമുകനുമൊത്ത് ജീവിക്കാന്‍ മകനെ കൊലപ്പെടുത്തി, ‘ദൃശ്യം’ കണ്ടു മൃതദേഹം ഒളിപ്പിച്ച് പോലീസിനെ കുഴക്കി: യുവതി പിടിയിൽ

ഏകീകൃത സിവിൽകോഡ്‌ നിയമനിർമാണം നടത്തുമെന്ന്‌ പ്രധാനമന്ത്രി പറയുന്നത്‌ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ്‌. മതേതര ഇന്ത്യ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഏകീകൃത സിവിൽകോഡിനെ എതിർത്ത്‌ രംഗത്തുവരാനുള്ള സമയമായി. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. എന്നാൽ കോൺഗ്രസിനെ പങ്കെടുപ്പിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസ്‌ എടുക്കുന്ന നിലപാട്‌ വിചിത്രമാണ്‌. അഖിലേന്ത്യാതലം മുതൽ താഴെത്തട്ടുവരെ പല നിലപാടാണ്‌. രാഹുൽ ഗാന്ധിയടക്കമുള്ളവർക്ക്‌ വ്യക്തമായി നിലപാട്‌ പറയാൻ കഴിയുന്നില്ല. കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. അവസരവാദ പരമായ സമീപനമാണ് കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ആർത്തവചക്രം നേടാൻ സഹായിക്കും: മനസിലാക്കാം

സെമിനാറിലേക്ക് സമസ്‌തയെ ക്ഷണിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരും ആയി യോജിക്കും. മണിപ്പൂർ വിഷയത്തിൽ വിപുലമായ ക്യാംപയിനും സമരപരിപാടികളും സംഘടിപ്പിക്കും. സിപിഐ എം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം മണിപ്പുർ സന്ദർശിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button