2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Read Also: സി​നി​മ തി​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം: മൂന്നുപേർ അറസ്റ്റിൽ

സര്‍ട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിര്‍മ്മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനും സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിലായത്ത് ബുദ്ധ’, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ തിരക്കിലായിരുന്ന പൃഥ്വിരാജ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ വിശ്രമത്തിലാണ്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സിന്റേതാണ് സര്‍ട്ടിഫിക്കറ്റ്. 2019 മുതലാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തന്റെ നിര്‍മ്മാണ സംരംഭത്തിന് തുടക്കം കുറിച്ചത്. ‘9’ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ‘ഡ്രൈവിങ് ലൈസന്‍സ്’, ‘കടുവ’, ‘കുരുതി’, ‘ജനഗണമന’, ‘ഗോള്‍ഡ്’ എന്നിങ്ങനെ ആറ് സിനിമകള്‍ ഒരുക്കി.

വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സജീവമാണ്. ‘പേട്ട’, ‘ബിഗില്‍’, ‘മാസ്റ്റര്‍’, ‘ഡോക്ടര്‍’, ’83’, ‘കെ ജി എഫ്: ചാപ്റ്റര്‍ 2’, ‘777 ചാര്‍ളി’, ‘കന്താര’ തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തില്‍ എത്തിച്ചതും ഇതേ നിര്‍മ്മാണ കമ്പനിയാണ്.

 

Share
Leave a Comment