ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ ഈസ്റ്റ് അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി(32)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ ഈസ്റ്റ്, അങ്കമാലി, എടത്തല പൊലീസ് സ്റ്റേഷൻ പരിധികളിൽ അഞ്ച് വർഷത്തിനുള്ളിൽ നരഹത്യാശ്രമം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ജനുവരിയിൽ ആലുവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments