Latest NewsNewsIndia

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: കാശ്മീരിലെ ഉദംപൂർ ജില്ലയിൽ മാത്രം ആനുകൂല്യം ലഭിച്ചത് 60,000-ത്തിലധികം കർഷകർക്ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കർഷകർക്ക് മൂന്ന് മാസം കൂടുമ്പോൾ 2,000 രൂപയാണ് നൽകുന്നത്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യം കരസ്ഥമാക്കി കാശ്മീർ ഉദംപൂരിലെ കർഷകർ. ഇത്തവണ ഉദംപൂർ ജില്ലയിൽ മാത്രം 60,489 കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ജില്ലാ ചീഫ് അഗ്രികൾച്ചർ ഓഫീസർ സഞ്ജയ് ആനന്ദ് പങ്കുവെച്ചിട്ടുണ്ട്. വിവിധ മാസങ്ങളിൽ ഗഡുക്കളായി ലഭിക്കുന്ന തുക കാർഷിക ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ സഹായിക്കുന്നുണ്ടെന്ന് കർഷകർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കർഷകർക്ക് മൂന്ന് മാസം കൂടുമ്പോൾ 2,000 രൂപയാണ് നൽകുന്നത്.

‘പാവപ്പെട്ട കർഷകരെ ഉയർത്തിക്കൊണ്ടു വരാനും, അവരുടെ ആവശ്യങ്ങൾ യഥാക്രമം നിറവേറ്റാനും കേന്ദ്രസർക്കാറിന്റെ പദ്ധതികൾ വളരെയധികം പ്രയോജനകരമാണ്. അത്തരത്തിൽ ഒരു പദ്ധതിയായ കിസാൻ സമ്മാൻ നിധിക്ക് കർഷകരിൽ വലിയ തോതിലുള്ള സ്വാധീനം ചെലുത്താൻ ഇതിനോടകം സാധിച്ചിട്ടുണ്ട്’, കാർഷിക രംഗത്ത് 3 പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള കർഷകനായ സജീവ് കുമാർ ശർമ പറഞ്ഞു. 2019 ലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് രൂപം നൽകുന്നത്. ഈ പദ്ധതി പ്രകാരം, ഓരോ വർഷവും 6000 രൂപയാണ് ധനസഹായമായി ലഭിക്കുക.

Also Read: ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം: 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button