Latest NewsNewsIndiaBusiness

കിസാൻ സമ്മാൻ നിധി: അനധികൃതമായി പണം കൈപ്പറ്റിയവർക്ക് എട്ടിന്റെ പണി, റവന്യൂ റിക്കവറി ഉടൻ

കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഗഡുകളായി പ്രതിവർഷം 6000 രൂപയാണ് അക്കൗണ്ടിലേക്ക് എത്തുക

കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയായ കിസാൻ സമ്മാൻ നിധിയിലൂടെ അനധികൃതമായി പണം കൈപ്പറ്റിയവർക്ക് പൂട്ടുവീഴുന്നു. സംസ്ഥാനത്ത് വലിയ തുക ആദായനികുതി അടയ്ക്കുന്നവർ പോലും പി.എം കിസാൻ സമ്മാൻ നിധി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. പണം കൈപ്പറ്റിയവർ പണം തിരിച്ചടയ്ക്കാതിരുന്നാൽ റവന്യൂ റിക്കവറി വഴി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. സംസ്ഥാനത്ത് 2,079 ആളുകളാണ് അനധികൃതമായി പണം കൈപ്പറ്റിയിട്ടുള്ളത്. ഇവർക്ക് അതത് കൃഷിഭവനുകൾ വഴി നോട്ടീസ് അയച്ച് തുടങ്ങിയിട്ടുണ്ട്.

അനധികൃതമായി പണം കൈപ്പറ്റിയവർ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം വിശദീകരണവും, 15 ദിവസത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണമെന്നുമാണ് നിർദ്ദേശം. ഇത്തരത്തിൽ അനർഹരിൽ നിന്ന് മുഴുവൻ ആനുകൂല്യങ്ങളും ഉടൻ തന്നെ തിരിച്ചുപിടിക്കുന്നതാണ്. അതേസമയം, അർഹരായ കർഷകരിലേക്ക് കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അനർഹരെ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്താൻ വില്ലേജ് തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനാണ് തീരുമാനം. കൃഷി മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച്, 3 വില്ലേജുകൾക്ക് ഒരാൾ എന്ന നിലയിൽ കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്നിവരെ നോഡൽ ഓഫീസറായി നിയമിക്കുന്നതാണ്.

Also Read: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം: പമ്പ് ജീവനക്കാരന് പരിക്ക്

ഭൂരേഖയിലെ അപാകതയും മറ്റു സാങ്കേതിക പിഴവുകളെയും തുടർന്ന് സംസ്ഥാനത്ത് 11 ലക്ഷം പേരാണ് പദ്ധതിയിൽ നിന്ന് പുറത്തായത്. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 4 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യങ്ങൾ പുനസ്ഥാപിച്ചിരുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, കാർഷിക മേഖലയിൽ കൂടുതൽ മുതൽമുടക്കിന് കർഷകരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാർ കിസാൻ സമ്മാൻ നിധി പദ്ധതിക്ക് തുടക്കമിട്ടത്. ഈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഗഡുകളായി പ്രതിവർഷം 6000 രൂപയാണ് അക്കൗണ്ടിലേക്ക് എത്തുക.

shortlink

Post Your Comments


Back to top button