Latest NewsNewsInternational

17കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം, പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ പോരാട്ടം

കലാപത്തിന്റെ മറവില്‍ കൊള്ളയും തീവയ്പ്പും,1300 പേര്‍ അറസ്റ്റില്‍

പാരിസ് : കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം തുടരുന്നു. പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ പോരാട്ടം തുടരുകയാണ്. തുടര്‍ച്ചയായി അഞ്ചാം രാത്രിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതുവരെ, 1300ല്‍ ഏറെ പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അതേസമയം പലയിടത്തും കൊള്ളയും തീവയ്പ്പും തുടരുകയാണ്.

Read Also: തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബിയുടെ ആവശ്യത്തിൽ കോൺഗ്രസ് പ്രതികരണം

കിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്‌സില്‍ ഒരു ലൈബ്രറി കെട്ടിടത്തിന് കലാപകാരികള്‍ തീയിട്ടു. പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ കലാപത്തില്‍ കൊല്ലപ്പെട്ട പതിനേഴുകാരന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. അള്‍ജീരിയന്‍-മൊറോക്കന്‍ വംശജനായ നയെല്‍ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവെച്ച് കൊലപ്പെടുത്തിയത്.

ട്രാഫിക് സിഗ്നലിനു സമീപം പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് വെടിവയ്പുണ്ടായത്. നിര്‍ത്താതെ കാര്‍ മുന്നോട്ടെടുത്ത നയെലിന്റെ തോളില്‍ വെടിയേല്‍ക്കുകയായിരുന്നു. നെഞ്ച് തുളച്ചെത്തിയ വെടിയുണ്ട സംഭവ സ്ഥലത്ത് വെച്ചുതന്നെ യുവാവിന്റെ ജീവനെടുത്തു. ഇതോടെ നിയന്ത്രണം വിട്ട് കാര്‍ ഇടിച്ചുനിന്നു. കാറില്‍ 2 സഹൃത്തുക്കളും ഉണ്ടായിരുന്നു. പൊലീസിന് നേരെ നയെല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. നയെലിനെതിരെ വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം, കലാപം രൂക്ഷമായതോടെ ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കിയ പ്രസിഡന്റ് ഇമ്മാനുവെല്‍ മക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മക്രോണ്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button