Latest NewsNewsTechnology

‘സമൂഹ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ! കോളുകൾ അടക്കം റെക്കോർഡ് ചെയ്തേക്കാം’: പ്രചരിക്കുന്നത് വ്യാജ സന്ദേശം

ടിക്ക് മാർക്കുകളുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുൻപ് തന്നെ വ്യാജ പ്രചരണം നടന്നിരുന്നു

വിവിധ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത സന്ദേശത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതർ. ‘വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും, കോളുകൾ ഉൾപ്പെടെയുള്ളവ റെക്കോർഡ് ചെയ്യുന്നുണ്ടെന്നുമാണ്’ വൈറൽ സന്ദേശം. എന്നാൽ, ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശം തികച്ചും വ്യാജമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പിനു പുറമേ, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നാണ് വൈറൽ സന്ദേശത്തിന്റെ ഉള്ളടക്കം.

വളരെ പെട്ടെന്ന് തന്നെ സന്ദേശം ആളുകളിലേക്ക് എത്തിയതിനാൽ, നിരവധി പേർ സംശയം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വാട്സ്ആപ്പിൽ ബ്ലൂ ടിക്കുകളുടെ എണ്ണം മൂന്നായി ഉയരുന്നതാണെന്നും, അതിനാൽ, ഇവ സർക്കാർ നിരീക്ഷണത്തിലാണെന്ന തരത്തിലാണ് പ്രചരണം. അതേസമയം, ടിക്ക് മാർക്കുകളുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുൻപ് തന്നെ വ്യാജ പ്രചരണം നടന്നിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ വാർത്ത എന്ന പേരിലാണ് അന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നത്. ഇത്തരത്തിൽ അനൗദ്യോഗികമായി പ്രചരിക്കുന്ന സന്ദേശങ്ങളെല്ലാം വ്യാജമാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Also Read: വിഷാദരോഗമകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button