Latest NewsKeralaNews

പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം: രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്റ് ചെയ്തു 

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റാമ്പ് പൂട്ടിയിട്ടതുമൂലം പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാർക്കെതിരേയാണ് നടപടി. വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. നെടുവത്തൂർ കുറുമ്പാലൂർ അഭിത്ത് മഠത്തിൽ വി. രാധാകൃഷ്ണനാണ് മരിച്ചത്.

നടപടി നേരിട്ട ജീവനക്കാരിൽ ഒരാൾ കാഷ്വാലിറ്റിയിൽ വീൽചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാൾ മെയിൽ മെഡിക്കൽ വാർഡിൽ വീൽചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ, പ്രാഥമിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ രണ്ടു ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button