ഡൽഹി: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, പ്രതിപക്ഷ ഐക്യത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സംസ്ഥാനത്തെ ബിജെപി-ശിവസേന സഖ്യത്തിന് പിന്തുണ നല്‍കാനും സര്‍ക്കാരിന്റെ ഭാഗമാകാനുമുള്ള എന്‍സിപിയുടെ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പ്രതിപക്ഷ ഐക്യത്തിനേറ്റ പ്രഹരമാണെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.
‘രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതിന്റെ ഫലമാണ് ഈ തീരുമാനം. ശരദ് പവാറിന്റെ അംഗീകാരമില്ലാതെ ഈ തീരുമാനം ഉണ്ടാകുമായിരുന്നില്ല. രാഹുലിനെ പ്രതിപക്ഷത്തിന്റെ നേതാവാക്കിയും 2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഫലമാണിത്. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടാണ് എന്‍സിപിയെ തകര്‍ക്കാന്‍ കാരണം’, ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. സംസ്ഥാനത്തെ ആകെയുള്ള 53 എന്‍സിപി എംഎല്‍എമാരില്‍ 30 പേരും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായ അജിത് പവാറിനെ പിന്തുണയ്ക്കുന്നുണ്ട്.
Post Your Comments