
ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി വില്പനക്കാരന് എക്സൈസ് പിടിയില്‍. പുന്നപ്ര കളത്തട്ടുകിഴക്ക് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അനൂപ് നിവാസിൽ വിജുവിനെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ എക്സൈസ് റേഞ്ച് സംഘം ആണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
Read Also : സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം
സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീക്ക്, റെനീഷ്, ബിയാസ്, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് വി.പി. ജോസ്, പ്രിവന്റിവ് ഓഫീസർമാരായ അനിൽ ഇ.കെ, എസ്. അക്ബർ, എക്സൈസ് ഡ്രൈവർ ഷാജു, വനിത സിവിൽ എക്സൈസ് ഓഫീസർ സൗമിലാമോൾ എന്നിവർ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments