കൊച്ചി: നടി നവ്യാ നായര്‍ക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രത്തിന് നേരെയാണ് സൈബര്‍ ബുള്ളിങ് നടക്കുന്നത്. സാരിയുടുത്ത് ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തത്തോടെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. സാരിയില്‍ ചാണകം മണക്കുന്നുണ്ടെന്നും, അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയില്‍ ചാടും എന്നുതുടങ്ങി അശ്ലീല ചുവയോടെയുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം. മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതല്‍ കമന്റുകളും വരുന്നത്. ആക്രമണം രൂക്ഷമയത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ തന്നെ പലതും നീക്കം ചെയ്തു.
Read Also: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ല
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് നവ്യ നായര്‍ അറിയിച്ചു. ഇതിനു മുന്‍പ് ഒരു അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ചിലര്‍ പ്രാദേശിക വികാരം ഉയര്‍ത്തി വിട്ടുകൊണ്ട് താരത്തെ ആക്രമിച്ചിരുന്നു. നടി ജന്മനാടിനെ അപമാനിച്ചു എന്ന് വരുത്തി തീര്‍ത്ത് അവരെ ആക്രമിക്കുകയായിരുന്നു. കൊച്ചിയില്‍ പ്രധാന മന്ത്രി പങ്കെടുത്ത യുവം പരിപാടിയില്‍ പങ്കെടുത്തതോടെ നേരത്തെയും നവ്യ നായര്‍ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ അവഹേളനം ഉണ്ടായിരുന്നു.
Post Your Comments