KeralaLatest NewsNews

മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം: കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എം.വി ഗോവിന്ദന്‍ ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്‍ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകളെ പഠിച്ച് പ്രതികരണമുണ്ടാകണം. മുഖ്യമന്ത്രിയുമായുള്ള വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഹെഡ്‍സെറ്റിൽ പതിവായി പാട്ടു കേൾക്കുന്ന ശീലമുള്ളവർ അറിയാൻ

ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പിണറായി വിജയന്‍ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളില്‍ അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് എന്തായി എന്ന് ചോദിക്കുന്നവര്‍ എം ശിവശങ്കര്‍ ഇപ്പോഴും അകത്താണെന്ന് മനസിലാക്കാണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button