NattuvarthaLatest NewsNews

ചോദിച്ച പണം നൽകിയില്ല, മാതാവിന് മർദ്ദനം: മകനെ പിതാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു

ചിക്കബല്ലപുര വാണിഗരഹള്ളിയിൽ ആണ് സംഭവം

മംഗളൂരു: പണം ചോദിച്ചത് നൽകാത്തതിന് മാതാവിനെ മർദിച്ച യുവാവിനെ പിതാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. പിതാവ് ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. കെ.ജയറാമയ്യയാണ്(58) മകൻ അദ്രാഷയെ(28) പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്.

Read Also : മോദി അധികാരത്തില്‍ എത്തിയതിന് ശേഷമാണ് മുസ്ലീം സ്ത്രീകള്‍ക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായത് : നുസ്രത്ത് ജഹാന്‍

ചിക്കബല്ലപുര വാണിഗരഹള്ളിയിൽ ആണ് സംഭവം. മദ്യപാനിയായ മകനെ ജയറാമയ്യ നിരന്തരം ഉപദേശിക്കാറുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാറില്ലെന്ന് പറയുന്നു. പണം ചോദിച്ചപ്പോൾ കൈയിൽ ഇല്ല എന്ന് പറഞ്ഞ മാതാവിനെ അദ്രാഷ ക്രൂരമായി മർദ്ദിച്ചു.

ഈ രംഗം കണ്ട് വന്ന പിതാവ് മകനെ മർദ്ദിച്ചു. തുടർന്ന്, ബോധംകെട്ടു വീണ മകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു എന്ന് ദൊഡ്ഢബെലവങ്കല പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button