മോസ്‌കോ: വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. പറന്നുയരാൻ തയ്യാറെടുക്കവെയാണ് എമിറേറ്റ്‌സ് വിമാനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബർഗിൽ നിന്ന് ദുബായിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക ഉയർന്നത്. തുടർന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി വിമാനം റൺവേയിൽ നിന്നും മാറ്റി.
Read Also: ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറിയ്ക്ക് തീയിട്ട് കലാപകാരികൾ: കത്തിയമർന്നത് നിരവധി പുസ്തകങ്ങൾ
സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെ വിമാനത്തിനുള്ളിൽ നിന്നും പുറത്തിറക്കുകയും ചെയ്തു. പിന്നീട് റഷ്യൻ ഏവിയേഷൻ അധികൃതരും വിമാനത്താവളത്തിലെ ഫയർ സേഫ്റ്റി വിഭാഗവും വിമാനത്തിൽ പരിശോധന നടത്തി. അന്വേഷണം പൂർത്തിയായ ശേഷം വിമാനം യാത്രക്കാരുമായി പുറപ്പെട്ടുവെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി,
യാത്രക്കാർക്ക് നേരിടേണ്ടി ബുദ്ധിമുട്ടിൽ എമിറേറ്റ്‌സ് ക്ഷമാപണം നടത്തുകയും ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും എമിറേറ്റ്‌സ് വിശദമാക്കി.
Leave a Comment