യാത്രാ പ്രേമികളുടെ മനം കവരാൻ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ‘ഐക്കൺ ഓഫ് ദി സീസ്’ ഉടൻ ആദ്യ യാത്ര ആരംഭിക്കും. ട്രയൽ റണ്ണുകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കന്നി യാത്രയ്ക്ക് ഒരുങ്ങുന്നത്. നിലവിൽ, കപ്പലിന്റെ പ്രധാന എഞ്ചിനുകൾ, വില്ലുകൾ, പ്രൊപ്പല്ലറുകൾ, ശബ്ദം, വൈബ്രേഷൻ ലെവലുകൾ തുടങ്ങിയവയെല്ലാം 450-ലധികം വിദഗ്ധർ അടങ്ങുന്ന സംഘം പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. റോയൽ കരീബിയൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രൂയിസ് കപ്പലാണ് ഐക്കൺ ഓഫ് ദി സീസ്.
2024 ജനുവരിയിൽ കരീബിയൻ കടലിലേക്ക് ക്രൂയിസ് കപ്പൽ ഇറക്കാനാണ് അധികൃതരുടെ തീരുമാനം. 1,200 അടി നീളവും, 2,50,800 ടൺ ഭാരവുമുള്ള പടുകൂറ്റൻ കപ്പലായ ഓഫ് ദി സീസിന് ഏകദേശം 7,960 ഓളം ആളുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. വാട്ടർ തീം പാർക്ക്, നവീകരിച്ച പൂൾ ഡെക്കുകൾ, അക്വാ ഡോം ഏരിയ, അക്വാ തിയേറ്റർ തുടങ്ങി ഒട്ടനവധി അത്യാധുനിക സവിശേഷതകൾ കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിലെ ഏറ്റവും വലിയ കപ്പലായ ‘വണ്ടർ ഓഫ് ദി സീസി’നെക്കാൾ 6 ശതമാനം വലുതും, 10 അടി നീളവുമുള്ളതാണ് ഐക്കൺ ഓഫ് ദി സീസ്.
Also Read: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: 66 വയസുകാരൻ പിടിയിൽ
Post Your Comments