പ്യൂര്‍ട്ടോറിക്കോ: കപ്പലില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്നാം നിലയിലെ ക്യാബിനിലെ ജനാലയിലൂടെയാണ് ഒരു വയസുള്ള കുട്ടി താഴേക്ക് വീണത്. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍ നങ്കൂരമിട്ടിരിക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞിനെ മുത്തച്ഛന് എടുത്തുകൊണ്ട് ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് പിടിച്ചപ്പോള്‍ കൈവഴുതി കുഞ്ഞ് താഴേക്ക് വീണതാണെന്നാണ് റിപ്പോർട്ട്.
അതേസമയം കുട്ടിയുടെ പിതാവും പോലീസ് ഉദ്യോഗസ്ഥനുമായ അലന് വൈഗന്ഡ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ തുടരും.
Post Your Comments