ഗതാഗത രംഗത്ത് അതിവേഗം മുന്നേറാൻ ഒരുങ്ങി ഇന്ത്യ. 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ വിപണി കീഴടക്കും. ഈ വർഷം ഓഗസ്റ്റ് മുതലാണ് എഥനോൾ നിർമ്മിത വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ വാഹന നിർമ്മാതാക്കൾ എഥനോളിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകൾക്ക് രൂപം നൽകിയിട്ടുണ്ട്.
60 ശതമാനം പെട്രോളിലും, 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ടൊയോട്ടയുടെ ക്രാമി കാർ പോലെ ഇനി 60 ശതമാനം എഥനോളിലും, 40 ശതമാനം വൈദ്യുതിയിലും ഓടുന്ന വാഹനങ്ങൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുന്നതാണ്. ഇത് ഗതാഗത രംഗത്തെ വൻ വിപ്ലവത്തിന് വഴിയൊരുക്കും. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ചെലവ് കുറഞ്ഞതും, മലിനീകരണ രഹിതവുമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. കരിമ്പിൽ നിന്നാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലേക്കും എഥനോൾ നിർമ്മിത വാഹനങ്ങൾ എത്തിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
Post Your Comments