കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു നാടുകടത്തി. അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് മൂലയില്‍ അമല്‍ ബാബു(26)വിനെയാണ് നാടുകടത്തിയത്.
Read Also : മൺസൂൺ ലക്ഷ്യമിട്ട് കേരള ടൂറിസം! അറബ് സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും
കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്ന് ആറുമാസക്കാലത്തേക്കാണ് യുവാവിനെ നാടുകടത്തിയത്. ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന് പൂട്ടി: വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ്
ഇയാള്‍ക്കെതിരേ ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി, വധശ്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments