ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ണ​പ്പു​റ​ത്ത് തെ​രു​വുനാ​യ്ക്ക​ളു​ടെ ആക്രമണം: 15 പേർക്ക് പരിക്ക്

വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 15 കാ​ര​ൻ ഉ​ൾ​പ്പെ​ടെ എട്ടു പേ​രെ​യും വ​ഴി​യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​രെ​യും ബൈ​ക്കു​ക​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന മൂന്നു പേരെയുമാണ് നായകൾ ആക്രമിച്ചത്

കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം നാ​ഗ​മ​ണ്ഡ​ലം ഭാ​ഗ​ത്തുണ്ടായ തെ​രു​വുനാ​യ്ക്ക​ളു​ടെ ആക്രമണത്തിൽ 15 പേ​ർക്ക് പ​രി​ക്ക്. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 15 കാ​ര​ൻ ഉ​ൾ​പ്പെ​ടെ എട്ടു പേ​രെ​യും വ​ഴി​യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​രെ​യും ബൈ​ക്കു​ക​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന മൂന്നു പേരെയുമാണ് നായകൾ ആക്രമിച്ചത്.

Read Also : നോട്ടുകെട്ടുകള്‍ക്കിടയില്‍ ഭാര്യയുടേയും മക്കളുടേയും സെല്‍ഫി: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, 2014-ലേതെന്ന് ഉദ്യോഗസ്ഥൻ

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ മ​ണ​പ്പു​റം നാ​ഗ​മ​ണ്ഡ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ണി (60), ഷി​ബു (30), വി​ക്ര​മ​ൻ​നാ​യ​ർ (56) എ​ന്നി​വ​ർ​ക്കും നാ​ഗ​മ​ണ്ഡ​ല​ത്തെ അ​ഭി​രാ​മി​നും (15) ക​ടി​യേ​റ്റു. ​അ​ഭി​രാ​മി​നു തു​ട​യി​ലും കൈ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.​ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​ തേ​ടി.​

തെരുവുനായ്ക്കളുടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ മ​ണ​പ്പു​റം റേ​ഷ​ൻ​ക​ട​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മോ​ഹ​ന​ൻ​നാ​യ​ർ (64), ശ​ശി​കു​മാ​ർ (56) എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രിയിലും മ​ണ​പ്പു​റം പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സോ​മ​ൻ​നാ​യ​ർ (85), ഇ​ന്ദി​ര​ അ​മ്മ (79) എ​ന്നി​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button