തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽ കോഡിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ധ്രുവീകരണമാണ് പിണറായി വിജയന്റെ ലക്ഷ്യം. മുത്തലാഖ് ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കുകയില്ല. അതുപോലെ സ്വത്തവകാശത്തിൽ പെൺകുട്ടികളോടുള്ള വേർതിരിവും ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നത് സാമൂഹ്യ സമത്വത്തിന് വേണ്ടിയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം
Post Your Comments