KeralaLatest NewsNews

ഏക സിവിൽ കോഡിനെ എതിർക്കും: തെറ്റായ പ്രചാരണത്തെ ഏറ്റവും പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിനാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസത്തിലേക്കുളള ചുവടുവെപ്പാണ് ഏക സിവിൽ കോഡെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഈ പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കും

ഇന്നത്തെ സാഹചര്യത്തിൽ ഏക സിവിൽ കൊണ്ടു വരാൻ സാധിക്കില്ല. തെറ്റായ പ്രചരണത്തെ ഏറ്റവും പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിനാണ്. എൽഡിഎഫ് സർക്കാർ അഴിമതി നടത്തില്ല. നയാ പൈസയുടെ അഴിമതി അനുവദിക്കുകയും ചെയ്യില്ല. ആളെയും പാർട്ടിയെയും നോക്കിയല്ല കേസ് എടുക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്തിട്ട് ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. തട്ടിപ്പ് നടത്തിയിട്ടാണ് സുധാകരനും സതീശനുമെതിരെ കേസ് എടുത്തതെന്നിരിക്കെ നേതാക്കൾക്ക് എതിരെയുള്ള കേസിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് കോൺഗ്രസ് പറയുന്നത്. തട്ടിപ്പ് കേസുകൾ എന്ത് രാഷ്ട്രീയം പറഞ്ഞാണ് നേരിടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

അതേസമയം, സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തിലും എം വി ഗോവിന്ദൻ പ്രതികരണം നടത്തിയിരുന്നു. പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ഫേസ്ബുക്കിൽ എഴുതിയതെല്ലാം ചർച്ചയാക്കുകയാണ്. പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. വരികൾക്കിടയിൽ വായിക്കാൻ കേരളത്തിലെ സാധാരണക്കാർക്കറിയാം കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിഷയം ചർച്ചയാക്കുന്നത് സംഘപരിവാർ: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button