കോട്ടയം: മണിപ്പുരിലേതു വർഗീയ കലാപമല്ലെന്ന് ഓർത്തഡോക്സ് സഭ. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിലേതെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
‘ഇരുവിഭാഗങ്ങളിലും നാശമുണ്ട്. എന്നാൽ ക്രൈസ്തവ വിഭാഗത്തിനാണു കൂടുതൽ നാശം. ഇതിൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും ആശങ്കയുണ്ട്. കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. ആഭ്യന്തരമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടും പ്രശ്നം പരിഹരിക്കാനാകാത്തത് ആശങ്ക ഉണ്ടാക്കുന്നു,’ കാതോലിക്കാ ബാവ വ്യക്തമാക്കി.
കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം
ഏകീകൃത സിവിൽ കോഡിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് വേഗത്തിൽ നടപ്പാക്കരുതെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മതനിയമങ്ങൾ ഹനിക്കുന്നതാകരുത് ഏകീകൃത സിവിൽ കോഡെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
Leave a Comment