കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുളള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അർദ്ധരാത്രിയിലും പുലർച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ ലഭിച്ചതോടെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിൽ എത്തിയ പിഡിപി ചെയർമാൻ മഅ്ദനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് നിസാർ മേത്തറെയാണ്. മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറുമായി മാധ്യമ പ്രവർത്തക ബന്ധപ്പെട്ടു.
കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥ: ഉത്തരവാദിത്തം ഇരുമുന്നണികൾക്കുമെന്ന് പ്രകാശ് ജാവദേക്കർ
ഇതിന് പിന്നാലെയാണ് അശ്ലീല സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. മാധ്യമ പ്രവർത്തക താക്കീത് നൽകിയെങ്കിലും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നത് തുടർന്നു. ഇതോടെയാണ് പരാതി നൽകിയത്. നിസാർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments