ഗുവാഹത്തി: പരിശോധനക്കെത്തിയ ഗർഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡോക്ടർക്കെതിരെ കേസ്. അസമിലെ ശിവസാഗർ ജില്ലയിലാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ പരിശോധിച്ച ഹെൽത്ത് ഓഫീസർ ഡോ ഷഹദ് ഉള്ളക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ലക്ഷ്മിജൻ ടീ എസ്റ്റേറ്റിലെ സ്ത്രീയെയാണ് പ്രസവത്തിനായി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ആശാ പ്രവർത്തകർ രംഗത്തെത്തി. ഡോക്ടർ ഷഹദ് ഉള്ള ഗർഭിണിയുടെ ഇത്തരം ഫോട്ടോകൾ എടുത്ത് പ്രചരിപ്പിച്ചതിലൂടെ സ്ത്രീ വംശത്തെയാകെ അപമാനിച്ചെന്നാണ് ആശാ പ്രവർത്തകർ ആരോപിക്കുന്നത്.
സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആശാ പ്രവർത്തകർ സബ് ഡിവിഷണൽ ഹെൽത്ത് ഓഫീസർ മുഖേന ആരോഗ്യ ജോയിന്റ് ഡയറക്ടർക്ക് നിവേദനവും കൈമാറി.
Post Your Comments