KeralaLatest NewsNews

സംസ്ഥാനത്ത് ഉദരസംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു! മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രോഗ വ്യാപനം കൂടുതൽ

സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾക്കൊപ്പം ഉദരസംബന്ധമായ അസുഖങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ മാസം ഏകദേശം 50,000 ആളുകളാണ് ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 14,521 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കണക്കുകൾ വീണ്ടും ഉയരുന്നതാണ്.

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രോഗ വ്യാപനം കൂടുതൽ. മലിനമായ ഭക്ഷണവും വെള്ളവുമാണ് ഉദരസംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോടൊപ്പം, ആഹാര കാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. നിലവിൽ, മഴക്കാലപൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് പകർച്ചവ്യാധികൾ പെരുകുന്നതിന്റെ ആക്കം കൂട്ടിയത്. അതിനാൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, ഡെത്ത് ഓഡിറ്റ് നടത്താനുമുള്ള നിർദ്ദേശം ആരോഗ്യവകുപ്പ് ഇതിനോടകം ജില്ലകൾക്ക്  നൽകിയിട്ടുണ്ട്.

Also Read: ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപയുടെ തട്ടിപ്പ്: യുവതിയും സുഹൃത്തും പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button