Latest NewsNewsIndia

ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത് : വിദ്യാഭ്യാസ വകുപ്പില്‍ നിരോധന ഉത്തരവുമായി സര്‍ക്കാര്‍

2019ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു

പട്‌ന: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഓഫീസുകളില്‍ ഇനി ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന് ബിഹാര്‍ സര്‍ക്കാര്‍. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യസവകുപ്പ് പുറത്തിറക്കിയത്. ജീന്‍സും ടീഷര്‍ട്ടും പോലുള്ള വസ്ത്രങ്ങള്‍ ജോലി സ്ഥലങ്ങളില്‍ ധരിക്കുന്നത് മാന്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തതാണെന്ന് ബോധ്യത്തിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

read also: വിഷയം ചർച്ചയാക്കുന്നത് സംഘപരിവാർ: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ച്‌ ഓഫീസുകളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണ്. അതിനാല്‍ എല്ലാ ജീവനക്കാരും ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ചേ ഓഫീസില്‍ എത്താന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.

2019ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കൂടാതെ, സരണ്‍ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തുന്നത് വിലക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button